ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, കൂടത്തായി എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ-മാംസ സ്റ്റാളുകൾ, ഇതര സംസ്ഥാന താമസ കേന്ദ്രങ്ങൾ, പഞ്ചർ കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ ഇവിടങ്ങളിൽനിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആറു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. 5000 രൂപ പിഴ ചുമത്തി. ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും കൊതുക് വളരുന്ന സാഹചര്യവും കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമാനുസൃത നോട്ടീസ് നൽകിയിട്ടുണ്ട്. അതിരാവിലെ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ പൊറോട്ട, ഫിഷ് ഫ്രൈ, അൽഫാം, ചപ്പാത്തി, പപ്പടം, വിവിധയിനം കറികൾ, കേക്ക് തുടങ്ങിയവയുടെ വിൽപന തടഞ്ഞു. സ്ഥാപന ഉടമകളിൽനിന്ന് വിവിധ തുക പിഴ ചുമത്തി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഒ. മഞ്ജുഷ, ജോൺസൺ ഫിലിപ്പോസ്, കെ.ടി. ജയകൃഷ്ണൻ, ടി.സജീർ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും ഊർജിതമാക്കുമെന്ന് മെഡിക്കൽ ഓഫിസർ ബി. സായ്നാഥ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.