കോഴിക്കോട്: തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കരാർസമ്പ്രദായം രാജ്യസുരക്ഷ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ഹിന്ദ് മസ്ദൂർ സഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് യുവജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. യൂസ് ആൻഡ് ത്രോ നിലപാട് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. യുവജനങ്ങൾ നടത്തുന്ന സമാധാനപരമായ സമരത്തിന് എച്ച്.എം.എസ് കേന്ദ്രനേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.