പ്രവാചക ജീവിതം നിഷ്പക്ഷ വായനക്ക് വിധേയമാക്കണം -വിസ്ഡം യൂത്ത് സെമിനാർ

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ നിഷ്പക്ഷവായനക്ക് വിധേയമാക്കിയാൽ നബിനിന്ദകരുടെ അജണ്ടകളെ തിരിച്ചറിയാനാകുമെന്ന് വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി 'മുഹമ്മദ് നബിയെ കല്ലെറിയുന്നവർ കാണാതെ പോയത്' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ്​ കെ. ഹാരിസ് മദനി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മിസ്അബ് കീഴരിയൂർ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബാബു പറശ്ശേരി എന്നിവർ സംസാരിച്ചു. 'നന്മയുടെ ദൂതൻ' ഡെയ് ലി ക്വിസ് കെ. സജ്ജാദ് പ്രകാശനം ചെയ്തു. സി.പി. സലീം, കെ. താജുദ്ദീൻ സ്വലാഹി, നദീം അബ്ദുല്ല, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സി. മുഹമ്മദ് അജ്മൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.