ബാലുശ്ശേരി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട് ആക്രമിച്ചതിനുമെതിരെ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ പി. മുരളീധരൻ നമ്പൂതിരി, കൺവീനർ നിസാർ ചേലേരി എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടാലിടയിലും ബാലുശ്ശേരിയിലും നടന്ന പ്രകടനത്തിലേക്ക് കടന്നുവന്ന് ആക്രമണം നടത്തിയതിലും കൂരാച്ചുണ്ടിലെ കോൺഗ്രസ് ഓഫിസിന്റെ ബോർഡ് നശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും പാർട്ടി ഓഫിസുകൾക്കെതിരെയും നടക്കുന്ന ആക്രമണങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.