കൊടിയത്തൂർ പഞ്ചായത്തിലെ സ്‌കൂളുകൾക്ക് മികച്ച വിജയം

കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പഞ്ചായത്തിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ 99 പേരും വിജയിച്ച് നൂറു ശതമാനം വിജയം നേടി. പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ 812 പേർ പരീക്ഷ എഴുതിയതിൽ 808 പേർ വിജയിച്ചു- 99.5 ശതമാനം. ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 121 പേർ പരീക്ഷ എഴുതിയതിൽ 120 പേർ വിജയിച്ച് 99.1 ശതമാനം വിജയം നേടി. പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ 179 പേരും തോട്ടുമുക്കം സ്‌കൂളിൽ 10 പേരും ചെറുവാടി ഗവ. സ്‌കൂളിൽ ഏഴു പേരും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് വിജയികളെ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.