ദേശീയ കുടുംബസഹായ പദ്ധതി നിലച്ചു

കൊടുവള്ളി: കുടുംബത്തിന്റെ പ്രധാന വരുമാനദായകൻ മരിച്ചാൽ അവകാശികൾക്ക് ലഭിച്ചിരുന്ന 20,000 രൂപ ധനസഹായം ഫണ്ടില്ലാത്തതിനാൽ നിലച്ചു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്ത് തുടക്കംകുറിച്ച ദേശീയ കുടുംബസഹായ പദ്ധതിയാണ് യഥാസമയം ഫണ്ട് അനുവദിക്കാത്തതിനാൽ നിലച്ചത്. ഇതു കാരണം ആയിരക്കണക്കിന് അപേക്ഷകളാണ് താലൂക്ക് ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്. പിതാവും മാതാവും മരിച്ചാലും ധനസഹായം മുൻകാലങ്ങളിൽ ലഭിച്ചിരുന്നു. 2015 മുതൽ കേന്ദ്ര സർക്കാർ യഥാസമയം പണം അനുവദിക്കാത്തതിനാൽ ആയിരക്കണക്കിന് വിധവകളും അനാഥരുമാണ്‌ ധനസഹായത്തിനായി കാത്തിരിക്കുന്നത്. മുടങ്ങിക്കിടക്കുന്ന ദേശീയ കുടുംബ സഹായ പദ്ധതിയിലേക്ക് അടിയന്തരമായി ഫണ്ട് അനുവദിച്ച് അനാഥകൾക്കും വിധവകൾക്കും ആശ്വാസമേകണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.കെ. രാഘവൻ എം.പിക്ക് നിവേദനം സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.