ഫുൾ എ പ്ലസ്; ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാമത് മേപ്പയൂർ

മേപ്പയൂർ: ജില്ലയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ സർക്കാർ സ്‌കൂളുകളിൽ മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. പരീക്ഷയെഴുതിയ 745 കുട്ടികളിൽ 129 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 743 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. 60 കുട്ടികൾക്ക് ഒമ്പത് എ പ്ലസും ലഭിച്ചു. ചിട്ടയായ പഠനപദ്ധതികളാണ് മികച്ച വിജയത്തിന് പിന്നിൽ. തുടർച്ചയായി നടന്ന കൗൺസലിങ്, മോട്ടിവേഷൻ ക്ലാസുകൾ, യൂനിറ്റ് പരീക്ഷകൾ, മോഡൽ പരീക്ഷകൾ, വിദഗ്ധ അധ്യാപകരുടെ അതിഥി ക്ലാസുകൾ, പ്രത്യേക പഠന ക്യാമ്പുകൾ, പി.ടി.എയുടെ തദ്ദേശ സർക്കാറുകളുടെയും മികച്ച പിന്തുണയും ഈ വിജയത്തിന് മാറ്റുകൂട്ടി. എൻ.എം.എം.എസ് സ്കോളർഷിപ് പരീക്ഷയിലും ഏറ്റവും മികച്ച വിജയവും ജില്ലയിൽ രണ്ടാം സ്ഥാനവും മേപ്പയൂർ സ്കൂളിനായിരുന്നു. വിദ്യാർഥികളെ പി.ടി.എയും അധ്യാപകരും അനുമോദിച്ചു. Photo: മേപ്പയൂർ സ്കൂളിൽനിന്ന് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.