മുഖ്യമന്ത്രി സംശയനിഴലില്‍ -കെ. മുരളീധരന്‍

തലശ്ശേരി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയത്തിന്റെ നിഴലിലാണെന്ന് കെ. മുരളീധരന്‍ എം.പി. മുഖ്യമന്ത്രിക്കെതിരെ ദിവസം കഴിയുന്തോറും പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയും കുടുംബവുമായി സ്വപ്ന ചര്‍ച്ചചെയ്തിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. ചര്‍ച്ച നടത്തുന്നത് ഉഗാണ്ടയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചോ ഇംഗ്ലണ്ടിൽ മഴപെയ്തതിനെക്കുറിച്ചോ അല്ല. ചെമ്പ് ബിരിയാണിയോടൊപ്പം സ്വർണം കടത്തിയത് ചര്‍ച്ചയായിരിക്കുകയാണ്. വിമാനത്തിലെ ചെറുപ്പക്കാര്‍ യാത്രക്കാരായാണ് പോയത്. ഒരു യാത്രക്കാരന്‍ മറ്റൊരു യാത്രക്കാരനെ ആക്രമിക്കാന്‍ പാടില്ല. യോഗി ആദിത്യനാഥിന്റെ കാര്‍ബണ്‍ കോപ്പിയായി കേരളം മാറിയെന്നും മുരളീധരൻ എം.പി തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.