കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ മുൻ വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിന്റെ പ്രസംഗം വികാരഭരിതമായി. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറിക്ക് ആശംസയർപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് ബാബു പൊലുകുന്നത്തിന്റെ സംസാരത്തിൽ കണ്ഠമിടറിയത്. തന്റെ 30 വർഷത്തിലധികമായുള്ള രാഷ്ട്രീയ ജീവിതം സുതാര്യമാണെന്നും മുക്കുപണ്ടം സംഭവത്തിൽ പ്രതിയായത് തന്റെ അശ്രദ്ധ മൂലമാണെന്നും ബാബു പൊലുകുന്നത്ത് പറഞ്ഞു. ഇനിയുള്ള മുഴുവൻ വികസന പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രഖ്യാപിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. ബാബുവിന്റെ പ്രസംഗം ശ്രവിച്ച പ്രസിഡന്റ് ഷംലൂലത്ത് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു. തുടർന്ന് സംസാരിച്ച പുതിയ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയും വികാരഭരിതമായാണ് സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.