തലശ്ശേരി: കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോള്‍ ബോംബേറ്. കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി അംഗം പി.എം. കനകരാജിന്റെ കോടിയേരി മൂഴിക്കരയിലെ വീടിനുനേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. വീടിന്റെ ജനലുകള്‍ക്ക് തീപിടിച്ചു. ആക്രമണം നടക്കുമ്പോള്‍ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവസ്ഥലം ന്യൂമാഹി പൊലീസ് സന്ദര്‍ശിച്ച് അന്വേഷണം തുടങ്ങി. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കെ. മുരളീധരന്‍ എം.പി, കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.