ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം

കൊടുവള്ളി: കേരളത്തിൽ പട്ടികവിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങൾ ബിനാമികൾ കൈവശപ്പെടുത്തി സാമ്പത്തികലാഭമുണ്ടാക്കുകയാണെന്നും ജില്ലയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നീക്കിവെച്ചിട്ടുള്ള നാൽപതോളം റേഷൻകടകൾക്ക് ലൈസൻസിനുള്ള അപേക്ഷകളിൽ വ്യാപകമായ അഴിമതിക്ക് കളമൊരുങ്ങിയിരിക്കുകയാണെന്നും കേരള പട്ടികജാതി-വർഗ ഐക്യവേദി പഞ്ചായത്ത് ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് രേഖാമൂലം വിജിലൻസിനും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. പി.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. യു. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. ബാലൻ, വി.കെ. അനിൽകുമാർ, സജിൽകുമാർ, പി.പി. ബാബു, പി.പി. ഷൈനി, ഗിരിജ, ലീല എന്നിവർ സംസാരിച്ചു. വി.കെ. സുനീഷ് സ്വാഗതവും കെ.സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.