വടകര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന വടകര ഗവ. മോഡൽ പോളിടെക്നിക് വികസന വിഷയങ്ങൾ ചർച്ചചെയ്യാൻ കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 1988ൽ ആരംഭിച്ച പോളിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയാണ്. ബയോ മെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളാണുള്ളത്. വിപുലമായ കമ്പ്യൂട്ടർ ലാബിന്റെയും പുതിയ ക്ലാസ് മുറികളുടെയും വർക് ഷോപ്പിന്റെയും അഭാവം പോളിയുടെ അക്രഡിറ്റേഷനുതന്നെ വിഘാതമായി നിൽക്കുകയാണ്. കോളജിലുള്ള മുഴുവൻ ജീവനക്കാർക്കും ഉപയോഗിക്കാൻ ഒരു ശൗചാലയം മാത്രമാണുള്ളത്. കോളജിന്റെ ആരംഭകാലത്തുള്ള മുഖ്യ കവാടവും പരിസരവും ആരംഭ കാലത്തുനിന്ന് ഒട്ടും ആധുനികവത്കരിക്കപ്പെട്ടിട്ടില്ല. ഐ.എച്ച്.ആർ.ഡിയിൽനിന്ന് ഒരു കോടി അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. തുക ഉപയോഗിച്ച് പുതിയ കെട്ടിട നിർമാണത്തിനുള്ള പ്രവൃത്തി ആരംഭിക്കാനുള്ള ഇടപെടലുകൾ അടിയന്തര പ്രാധാന്യത്തോടെ നടത്തും. ചുരുങ്ങിയത് 100 കമ്പ്യൂട്ടറെങ്കിലുമുള്ള ലാബ് ആവശ്യമാണ്. വിപുലമായ ലാബ് ഉണ്ടായാൽ ഓൺലൈൻ എക്‌സാമിനേഷൻ സെന്ററായി ഉപയോഗിക്കാം. ഈ സൗകര്യം വടകരയിലെയും പരിസരത്തെയും മറ്റു വിദ്യാർഥികൾക്ക് കൂടെ ഉപകരിക്കും. കോളജിന്റെ എൻ.ബി.എ അക്രഡിറ്റേഷനുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾക്ക് മന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ അജിത്കുമാർ, വാർഡ് കൗൺസിലർ പി.കെ.സി. അഫ്സൽ, പി.ടി.എ ഭാരവാഹികൾ, സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചിത്രം വടകര ഗവ.മോഡൽ പോളിടെക്നിക് കെ.കെ. രമ എം.എൽ.എ സന്ദർശിക്കുന്നു Saji 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.