കുന്ദമംഗലം: ഒഡിഷയിലെ കട്ടക്കിൽ നടന്ന എസ്.എസ്.എഫ് തർതീൽ നാഷനൽ ഹോളി ഖുർആൻ പ്രീമിയോ മത്സരങ്ങളിൽ മർകസ് വിദ്യാർഥികൾക്ക് മികച്ച നേട്ടം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ സീനിയർ ഹിഫ്ള് മത്സരത്തിൽ ഹാഫിള് മുഹമ്മദ് ശാക്കിറും ജൂനിയർ ഖിറാഅത്തിൽ മുഹമ്മദ് സിനാനും ഒന്നാം സ്ഥാനം നേടി. മർകസ് സാനവിയ്യ നാലാം വർഷ വിദ്യാർഥിയായ മുഹമ്മദ് ശാക്കിർ, മലപ്പുറം വാവൂർ കാളാടൻ മുഹമ്മദ് അലി അൻവരി-ഖൗലത്ത് ദമ്പതികളുടെ മകനാണ്. മർകസ് ഖുർആൻ അക്കാദമിയിൽനിന്ന് രണ്ട് വർഷംകൊണ്ട് ഖുർആൻ മനഃപാഠമാക്കിയ ശാക്കിർ നേരത്തെ അൽ ഫഹീം ഹോളി ഖുർആൻ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മടവൂർ വെളുത്തേടത്ത് കുഞ്ഞിമായിൻ മുസ്‌ലിയാർ- സുലൈഖ ദമ്പതികളുടെ മകനായ മുഹമ്മദ് സിനാൻ മർകസ് ഹിഫ്ളുൽ ഖുർആൻ സെന്ററിലെ അവസാനവർഷ വിദ്യാർഥിയാണ്. ഹാഫിള് അബൂബക്കര്‍ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, ഖാരിഅ് ബഷീര്‍ സഖാഫി, ഷാഹുൽ ഹമീദ് സഖാഫി എന്നീ അധ്യാപകരിൽ നിന്നാണ് ഇരുവരും പരിശീലനം നേടിയത്. വിജയികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.