രക്തദാന ബോധവത്കരണം

ഓമശ്ശേരി: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രക്തദാന ബോധവത്കരണ കാമ്പയിനുമായി അൽ ഇർഷാദ് വിമൻസ് കോളജ് എൻ.എസ്.എസ് വിദ്യാർഥിനികൾ. ബോധവത്കരണ ക്ലാസുകൾ, രക്ത ഗ്രൂപ് നിർണയം, രക്തദാന ക്യാമ്പ് എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും. രക്തദാന ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകൾക്ക് ഡോ. വിഷാൽ, ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽ വിങ് ജനറൽ സെക്രട്ടറി സുജ ഹരി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ വി. സലീന, എ.പി. ശരീഫ്, ലിജോ ജോസഫ്, റഹ്മത്ത്, ബീന ജോസ്, പ്രോഗ്രാം കോഓഡിനേറ്റർ പവിത്ര പ്രേം എന്നിവർ സംസാരിച്ചു. ജൂൺ 28ന് അൽ ഇർഷാദ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, എം.വി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ, ബ്ലഡ് ഡോണേഴ്സ് കേരള ഓമശ്ശേരി യൂനിറ്റ് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.