കൊടുവള്ളി: കെ.പി.സി.സി ഓഫിസ് അടിച്ചുതകർത്ത നടപടിയിൽ പ്രതിഷേധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനമാചരിച്ചു. പ്രസിഡൻറ് കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ.കെ. അനിൽകുമാർ, കെ.ടി. അബ്ദുറഹ്മാൻ ഹാജി, അഡ്വ. ഗഫൂർ പുത്തൻപുര, കെ. നവനീത് മോഹൻ, എൻ. പ്രദീപൻ, പി.വി. സദാനന്ദൻ, എം. അപ്പു, അഷ്റഫ് നെല്ലാങ്കണ്ടി, മജ്നാസ് നാസർ എന്നിവർ സംസാരിച്ചു. കൊടുവള്ളി: കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഗമവും കരിദിനവും ആചരിച്ചു. മുനിസിപ്പൽ കമ്മിറ്റി കൺവീനർ സി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.കെ. നജീബ്, കെ. ശിവദാസൻ, സി.കെ. അബ്ബാസ്, ഗഫൂർ മുക്കിലങ്ങാടി, എം. ഉമ്മർ, യു.കെ. വേലായുധൻ, ആർ.വി. അയ്യൂബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.