മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകഭവനം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കൊടിയത്തൂർ: ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അവസാന പ്രസംഗം നടത്തിയ കൊടിയത്തൂരിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണക്കായി 35 വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ഭവനം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി മൊയ്തു മൗലവിയാണ് ഇതിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിടൽ നടത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നിർമാണം നടന്നിരുന്നില്ല. ജൂലൈ അവസാനവാരത്തിൽ എം.പി രാഹുൽ ഗാന്ധിയെ കൊണ്ട് ഭവനം ഉദ്ഘാടനം നടത്തുമെന്ന് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. k kdr1:ഉദ്ഘാടനത്തിനൊരുങ്ങുന്ന മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകഭവനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.