കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും രണ്ടുദിവസത്തെ നേതൃതല ക്യാമ്പ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ വള്ളിക്കുന്നിലെ അരിയല്ലൂർ എൻ.സി ഗാർഡൻസ് ആൻഡ് ബീച്ച് റിസോട്ടിൽ നടക്കും. ജില്ലതലങ്ങളിൽ നടക്കാനിരിക്കുന്ന നേതൃ ക്യാമ്പുകളുടെ മുന്നോടിയായിട്ടാണ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ്. പാർട്ടി കാര്യങ്ങൾക്ക് പുറമെ രാഷ്ട്രീയ വിഷയങ്ങളും ക്യാമ്പിൽ ചർച്ച ചെയ്യും. അടുത്ത ഒരുവർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്കും രൂപം നൽകും. ചൊവ്വാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ടാണ് ക്യാമ്പ് സമാപിക്കുക. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുല്ലക്കുട്ടിയെ ക്യാമ്പിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.