കോഴിക്കോട്: കോഴിക്കോട് രൂപത ശതാബ്ദി ആഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം മേഖലയിൽ നിന്നുള്ള വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ് ചടങ്ങിനും പ്രാർഥനക്കുമെത്തിയത്. ശതാബ്ദി ഒരുക്കങ്ങളോട് അനുബന്ധിച്ച ദീപശിഖ പ്രയാണം മൂന്നു മണിയോടെ സെന്‍റ് ജോസഫ് ദേവാലയ അങ്കണത്തിൽ എത്തിച്ചേരുകയും ഡോ. ജെറോം ചിങ്ങന്തറ ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്നു നടന്ന കൃതജ്ഞത ബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. ഒരു വളർത്തമ്മയുടെ വാത്സല്യത്തോടെ മലബാറിലെ മറ്റു രൂപതകളെ വളർത്തിയ കോഴിക്കോട് രൂപതയെ അഭിനന്ദിച്ചതിനൊപ്പം, മുൻ വർഷങ്ങളിൽ രൂപതയെ നയിച്ച നേതാക്കളെ അദ്ദേഹം അനുസ്മരിക്കയും ചെയ്തു. നൂറു പേരടങ്ങുന്ന ഗായകസംഘവും അൾത്താര ബാലകസംഘവും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.