മൊബൈൽ ഫോൺ മോഷ്ടാവ് നിരവധി കേസുകളിലെ പ്രതി

വെള്ളിമാട്കുന്ന്: കഴിഞ്ഞദിവസം കക്കോടിയിലെ മൊബൈൽ കടയിൽനിന്ന് മൊബൈൽ മോഷ്ടിക്കവെ പിടിയിലായ പുതുപ്പാടി മുപ്പതേക്കറ ആലമ്പാടി ഷിഹാബുദ്ദീൻ (22) നിരവധി കേസുകളിലെ പ്രതിയെന്ന് ചേവായൂർ പൊലീസ് അറിയിച്ചു. കക്കോടിയിൽ നടത്തിയ സമാന മോഷണത്തിന് പതിനഞ്ചോളം കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറയുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര പൊലീസ് സ്റ്റേഷനിൽ മാത്രം ഏഴ് കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷിഹാബുദ്ദീൻ മോഷണം നടത്തി ആർഭാടജീവിതം നയിക്കുന്ന ആളാണ്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐ ഷബീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘം കൂടുതൽ തെളിവെടുക്കുകയാണ്.-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.