മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

കൊടുവള്ളി: കിസ്‌വ കച്ചേരിമുക്ക് പത്താം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ കച്ചേരിമുക്ക് സുന്നി സെന്ററിന്റെ സമീപം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവിതശൈലീ രോഗങ്ങൾ, ജനറൽ മെഡിസിൻ, നേത്രപരിശോധന, കിഡ്നി രോഗ നിർണയം പരിശോധനകളാണ് ക്യാമ്പിൽ നടക്കുക. വാർഷിക ഉപഹാരമായി സ്ഥാപിക്കുന്ന വാട്ടർ ഡിസ്പെൻസറിന്റെ ഉദ്ഘാടനവും പരിപാടിയിൽ നടക്കും. കച്ചേരിമുക്കിലെ പൊതുപ്രവർത്തകരായിരുന്ന ടി.എം. മുഹമ്മദ്, എൻ.ആർ. മുഹമ്മദ് എന്നിവരുടെ സ്മരണാർഥമാണ് വാട്ടർ ഡിസ്പെൻസർ സ്ഥാപിക്കുന്നത്. പ്രവാസി ഭാരതീയ പുരസ്കാർ ജേതാവ് അഷ്റഫ് താമരശ്ശേരി നിർവഹിക്കും. മഹല്ല് പ്രസിഡന്റ് എം.എം. അബ്ദുറഹീം അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കിസ്‌വ പ്രസിഡന്റ് വി.കെ. അഷ്റഫ്, ജനറൽ സെക്രട്ടറി വി.കെ.എം. ഷെരീഫ്, കെ.കെ. ജാബിർ, കെ.കെ. ആഷിക് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.