17 കാരിയെ പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കണ്ണൂർ സ്വദേശി തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദിനെ (29) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. അശോകപുരത്തെ ഹോട്ടൽ ജീവനക്കാരനാണ് പ്രതി.

ഹോട്ടലിൽ ജ്യൂസ് കുടിക്കാനെത്തിയ പെൺകുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പ്രതിയുടെ ഫ്ലാറ്റിലും നഗരത്തിലെ ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് നഗരത്തിലെ ഹോസ്റ്റലിൽ പ്രതി താമസ സൗകര്യമൊരുക്കുകയായിരുന്നു. ഇവിടെ നിന്ന് പെൺകുട്ടിയെ താമസ സ്ഥലത്ത് കൊണ്ടുപോയി പതിവായി പീഡിപ്പിച്ചു.

കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോയ പെൺകുട്ടി വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണി ആയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. നടക്കാവ് എസ്.ഐ എൻ. ലീലയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാളയത്തെ ലോഡ്ജിൽ നിന്നു പിടികൂടിയത്.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.