കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ലോഡിങ്ങ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികൾക്കു മുകളിലേക്കാണ് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ കേഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഉള്ളിൽ കുടുങ്ങിയ നാലുപേരെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാളെ ഫയർഫോഴ്‌സ് എത്തി സ്ലാബ് മുറിച്ചുമാറ്റി പുറത്തെടുത്ത ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡാണ് തകർന്നുവീണത്. കെട്ടിടത്തിന് 60 വർഷത്തോളം പഴക്കമുണ്ട്. തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത്.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ അകപ്പെട്ടിട്ടുണ്ട്. മേയർ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയാണ്. കെട്ടിടം അപകടാവസ്ഥയിലായിരുന്നു എന്ന അറിയിപ്പുകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.