കൊടിയത്തൂർ: പതിനൊന്നാം വാർഡിൽ എടപ്പറ്റ തോടിന് കുറുകെ പൊറ്റമ്മൽ മുള്ളൻമട റോഡിൽ ഉണ്ടായിരുന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ തന്നെ നിക്ഷേപിച്ചത് അപകടഭീഷണി ഉയർത്തുന്നു. പഴയ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്. എന്നാൽ, പഴയ പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാസത്തിലധികമായി തോട്ടിൽതന്നെ കിടക്കുകയാണ്. തോട്ടിൽ വെള്ളമുയർന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ദിവസവും കുളിക്കാനായും മറ്റും എത്തുന്ന ഈ സ്ഥലത്ത് പാല അവശിഷ്ടങ്ങൾ വലിയ അപകടഭീഷണിയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ഇടപെടണമെന്നും അടിയന്തരനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. kdr1 എടപ്പറ്റ തോടിന് കുറുകെ പൊറ്റമ്മൽ മുള്ളൻമട റോഡിൽ ഉണ്ടായിരുന്ന പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ നിക്ഷേപിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.