കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശനം രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇന്‍റേണൽ ഇവാലുവേഷന്‍റെ ഭാഗമായുള്ള അസൈൻമെന്റ് ജൂൺ 25ന് വൈകീട്ട് അഞ്ചിനകം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌സൈറ്റിൽ 'Academics-Private Registration' ലിങ്കിൽ എൻറോൾമെന്‍റ് നമ്പറും ജനന തീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. അസൈൻമെന്‍റുകൾക്കുള്ള ഫീസ് പേപ്പർ ഒന്നിന് 90 രൂപ നിരക്കിൽ 'School of Distance Education - Course Fee' എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്. തീയതി നീട്ടി അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ ജൂൺ 13 വരെയും പിഴയോടെ 15 വരെയും നീട്ടി. സപ്ലിമെന്ററി വിദ്യാർഥികളുടെ അപേക്ഷകളുടെ പകർപ്പ് 18ന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ ലഭിക്കണം. എ.പി.സി ജൂൺ 22 മുതൽ 25 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.