ഇളമന ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജെ.ഡി.എസ് വിടുന്നു

ഓമശ്ശേരി: ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമന ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ ജനതാദൾ-എസിൽ (ജെ.ഡി.എസ്) നിന്ന് രാജിവെച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ഇളമന ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ രാജിവെച്ചവരിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസം കോഴിക്കോട്ട് യോഗം ചേർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ മെംബർഷിപ് ചേർത്തി പാർട്ടി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് രാജിയിലേക്കു നയിച്ചതെന്ന് ഇളമന ഹരിദാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.