പിടികൂടിയത് ഒരുകോടി 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുകോടി 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് രണ്ടുപേരില്‍നിന്നായി സ്വർണം പിടികൂടിയത്. ദുബൈയില്‍നിന്നും അബൂദബിയില്‍നിന്നുമെത്തിയ വിമാനങ്ങളിലെ കണ്ണൂര്‍ സ്വദേശികളായ രണ്ട് യാത്രക്കാരില്‍നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിലും എമര്‍ജന്‍സി ലൈറ്റിനുള്ളിലുമാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ് അഷ്റഫാണ് ആദ്യം പിടിയിലായത്. പരിശോധനയില്‍ ഇയാള്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. നാല് കാപ്‌സൂളുകളിലാക്കിയാണ് സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ചത്. 1019 ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ 43,89,330 രൂപ വിലയുള്ള 849.3 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. പിന്നീട് അബൂദബിയില്‍നിന്നെത്തിയ പാനൂര്‍ പുളിയനമ്പ്രം സ്വദേശി അബ്ദുൽറഫീഖില്‍നിന്നും സ്വര്‍ണം പിടികൂടി. ഇയാള്‍ എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ സ്വര്‍ണ പ്ലേറ്റുകളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. 96,52,390 രൂപയുടെ ഒരുകിലോ 867 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.