'വിവേചനം അവസാനിപ്പിക്കണം'

കോഴിക്കോട്: മിസലെനിയസ് സഹകരണ സംഘങ്ങളോട് സഹകരണ വകുപ്പ് കൈക്കൊള്ളുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മിസലെനിയസ് കോഓപറേറ്റിവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരള ബാങ്ക് പാക്സ് സംഘങ്ങള്‍ക്കും മിസലെനിയസ് സംഘങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്തമായ പലിശ നല്‍കുന്നത് ഇതിനുദാഹരണമാണ്. ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ 22ന് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അഡ്വ. ആനന്ദ കനകം, പി.ടി. ജനാര്‍ദനന്‍, സി.എം. സുനിലേശന്‍, ദിനേഷ് പെരുമണ്ണ, രാജീവ് മണ്ണോടി, ശുഭ പി.ടി, ടി.ടി. ഷംന, ഗുലാംഹുസൈന്‍ കൊളക്കാടന്‍, പി.കെ. ബിന്ദു, പ്രബിത, പി.ടി. നിസാര്‍, കെ.വി. സുബ്രമണ്യൻ എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.