പ്രവാചകനിന്ദ: നടപടി സ്വീകരിക്കണം -സമസ്ത

കോഴിക്കോട്: പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശർമയും ട്വിറ്ററിലൂടെ നവീന്‍കുമാര്‍ ജിണ്ഡാലും നടത്തിയ അധിക്ഷേപം മുസ്‍ലിം സമുദായത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‍ലിയാർ, യു.എം. അബ്ദുറഹിമാന്‍ മുസ്​ലിയാർ, പി.പി. ഉമര്‍ മുസ്‍ലിയാർ കൊയ്യോട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.