കുറ്റ്യാടി: മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോടിന്റെ ചരിത്രത്തിലിടം പിടിച്ച യു.കെ. അന്ത്രു ഹാജിയുടെ വിയോഗം പ്രദേശത്തിന് വലിയ നഷ്ടമാണെന്ന് സർവകക്ഷി യോഗം അനുസ്മരിച്ചു. പൊതുസമ്മതനായ അദ്ദേഹം കുണ്ടുതോടിന്റെ വളർച്ചയുടെ എല്ലാ രംഗങ്ങളിലും കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. ആദ്യനാളുകളിൽ നാട്ടിൽ നിലനിന്ന ദാരിദ്ര്യം തുടച്ചു നീക്കാൻ യത്നിച്ചു. സർക്കാർ സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, വായനശാല, ജുമാമസ്ജിദ്, ബസ് സ്റ്റോപ്പ് തുടങ്ങിയവക്ക് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിൽ അന്ത്രു ഹാജിയുടെ സംഭാവനകൾ വലുതായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്വന്തമായി കിണർ കുഴിച്ച് ജലവിതരണം ഏർപ്പെടുത്തി. നാട്ടുവൈദ്യൻ കൂടിയായിരുന്ന അദ്ദേഹം തീപ്പൊള്ളലിന് ഉൾപ്പെടെ സൗജന്യ ചികിത്സ നൽകിയിരുന്നു. രാഷ്ട്രിയ പാർട്ടി പ്രവർത്തകർക്കു പോലും പറഞ്ഞു തീർക്കാൻ പറ്റാത്ത തർക്കങ്ങൾ അദ്ദേഹം മാന്യമായി പരിഹരിച്ചു. നാട്ടിൽ മതസൗഹാർദം പുലരണമെന്ന് അതിയായി ആഗ്രഹിച്ച അദ്ദേഹം അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തുടക്കത്തിലേ പരിഹരിച്ചു. കുണ്ടുതോട് അങ്ങാടിയിൽ നടന്ന അനുശോചന യോഗത്തിൽ വാർഡ് മെംബർ എം.കെ. ബാബു അധ്യക്ഷത വഹിച്ചു. മൊയ്തു പൈക്കാടൻ, പഞ്ചായത്തംഗങ്ങളായ ഏലിക്കുട്ടി സ്കറിയ, പി.എം. മൊയ്തീൻകുഞ്ഞ്, ജയ്മോൻ ജോസഫ്, കെ.പി. വാസു, സൂപ്പി മണക്കര, തോമസ് പൂതക്കുഴി, എഴുത്തുകാരൻ സി.കെ. ആശ്വസി, തോമസ് മാസ്റ്റർ, ബിജേഷ്, പത്മനാഭൻ മഠത്തിൽ, എ.എം. ഹനീഫ, ഇബ്രാഹിം ഹാജി, എം.കെ. അഷ്റഫ്, ജോർജ് മാസ്റ്റർ, അഡ്വ. യു.വി. പ്രദീപ് കുമാർ, കെ.എൻ. സുനിൽ, അഹമ്മദ് ചീത്തപ്പാട്ട്, പ്രശാന്ത് മാസ്റ്റർ, എം.എം. പ്രദീപൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.