ഹരിത കർമസേനക്ക്​ ആപ്​

കോഴിക്കോട്: കോർപറേഷനിലെ ഹരിത കർമസേന ഇനി മുതൽ സ്മാർട്ടാകും. കെൽട്രോൺ രൂപകൽപന ചെയ്ത ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ് ഏതാനും ആഴ്ചക്കുള്ളിൽ നിലവിൽവരും. 459 ഹരിത കർമസേന അംഗങ്ങൾ പരിശീലനം പൂർത്തിയാക്കി. ഹരിതമിത്രം ആപ് വരുന്നതോടെ യൂസർ ഫീ ശേഖരണം പൂർണമായും ഡിജിറ്റലാക്കും. ശേഖരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ്, തരം, കാലയളവ് തുടങ്ങിയവ കൃത്യമായി ആപ്പിലൂടെ മനസ്സിലാക്കാൻ കഴിയും. പൊതുജനങ്ങൾക്ക് മാലിന്യം സംബന്ധിച്ച പരാതികൾ അറിയിക്കാനുള്ള സൗകര്യവും ആപ്പിൽ ഉണ്ടാകും. എരഞ്ഞിപ്പാലത്തുള്ള ശുചിത്വ പ്രോട്ടോകോൾ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലന പരിപാടി ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. കെൽട്രോൺ ഉദ്യോഗസ്ഥരായ വൈശാഖ്, മിജിത്ത് എന്നിവർ ക്ലാസ് നയിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സിൻജിനി, ധന്യ, ഷീജമോൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.