ജനത പ്രവാസി ജില്ല കൺവെൻഷൻ ഇന്ന് പയ്യോളിയിൽ

പയ്യോളി: ജനത പ്രവാസി സെന്റർ ജില്ല കൺവെൻഷൻ ഞായറാഴ്ച പയ്യോളിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പേരാമ്പ്ര റോഡിലെ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് എം. പ്രകാശൻ അധ്യക്ഷത വഹിക്കും. ജെ.പി.സി സംസ്ഥാന പ്രസിഡന്റ് സിയാദ് ഏലംകുളം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ബാദുഷ കടലുണ്ടി തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ കെ.ടി. ദാമോദരൻ, രാജൻ കൊളാവിപ്പാലം, പ്രകാശൻ അരിക്കുളം, അനീഷ് ബാലുശ്ശേരി, പി.ടി. രാഘവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.