കുറ്റ്യാടി: കെ.എസ്.ടി.യു റവന്യു ജില്ല വൈസ് പ്രസിഡൻറ് കെ.കെ.സി. കുഞ്ഞബ്ദുല്ല, ചാത്തങ്കോട്ടുനട എ.ജെ. ജോൺ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി.ടി. മൂസ, വേളം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി. ബഷീർ എന്നിവർക്ക് കെ.എസ്.ടി.യു കുന്നുമ്മൽ ഉപജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ് സംഗമം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ.പി. ശംസീർ അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞബ്ദുല്ല, കെ.എം.എ. നാസർ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, കെ.പി. കുഞ്ഞമ്മദ്, ടി.കെ. മുഹമ്മദ് റിയാസ്, പി.കെ. ബഷീർ, പി.വി. നൗഷാദ്, ടി. നാസർ, കെ.കെ. അഷ്റഫ്, ശിഹാബ് കന്നാട്ടി, എ.എഫ്. റിയാസ്, എ. ഷരീഫ്, എം.എ. മുനീർ, പി. റംല, ടി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ടി.പി. സാജിദ് സ്വാഗതവും എം. ഷഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.