പേരാമ്പ്ര: സംസ്ഥാനത്തെ എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതു നിർത്തുകയും പരീക്ഷാ ഫീസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവ ഈടാക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് കോളജധികൃതരെ തടയണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. വി. നടേശൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി-വർഗക്ഷേമ വകുപ്പുമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി. ഇടതു സർക്കാർ ഈ വിഭാഗത്തിന്റെ തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വർഷക്കാലമായി ലംപ്സം ഗ്രാന്റും സ്റ്റൈപ്പെന്റും നൽകാത്ത കോളജുകളുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ദലിതരെ തകർക്കുന്ന കാര്യത്തിൽ സഹകരണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.