ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മണ്ണുപരിശോധന കാമ്പയിൻ സംഘടിപ്പിച്ചു. ബാലുശ്ശേരി കൃഷിഭവൻ നേതൃത്വത്തിൽ പൊന്നരംതെരു ക്ഷേത്രപരിസരത്താണ് മണ്ണുപരിശോധന. 41 കർഷകരുടെ കൃഷിയിടത്തിലെ മണ്ണ് പരിശോധിച്ചു. പ്രാഥമിക മൂലകങ്ങളായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയും മണ്ണിന്റെ പി.എച്ച് മൂല്യവും പരിശോധിച്ചു. മണ്ണിൽ പ്രയോഗിക്കേണ്ട കുമ്മായത്തിന്റെ അളവും രാസവളങ്ങളുടെ അളവും നിർണയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് കാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. ബീന കാട്ടുപറമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ യു.കെ വിജയൻ, വാർഡ് കൺവീനർ വി.പി ശ്രീധരൻ, കൃഷി അസിസ്റ്റന്റ് ടി.വി പ്രബിത എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി. വിദ്യ സ്വാഗതം പറഞ്ഞു. Photo: campayin balu ബാലുശ്ശേരി കൃഷിഭവൻ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മണ്ണുപരിശോധന കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.