യാത്രയയപ്പും അനുമോദന യോഗവും

വടകര: കെ.പി.എസ്.ടി.എ സബ് ജില്ല യാത്രയയപ്പും സംസ്ഥാന നേതാക്കൾക്കുള്ള അനുമോദനവും യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ. ശ്യാംകുമാർ എന്നിവരെ അനുമോദിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. സജീവൻ വിരമിക്കുന്ന അധ്യാപകരായ കെ. മുരളീധരൻ, ഇ. പ്രേമലത, കെ.കെ. പ്രേമ, ആർ. സവിത, പി. ഇന്ദിര, കെ. വിൻഫ്രണ്ട് ഓസ്വിൻ, എൻ.വി. രജനി , പി.സി. മിനി എലിസബത്ത്, രാമചന്ദ്രൻ ,എം. അജിത എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. സബ് ജില്ല പ്രസിഡന്റ് എ. അബ്ദുൽ ഷഹനാസ് അധ്യക്ഷത വഹിച്ചു. നഫീസ, സുധീഷ് വള്ളിൽ, കെ. ഹാരിസ്, എ. സുരേഷ് കുമാർ, കെ. ദിൽഷാദ്, മനോജ് മുതുവന, പി. ജിതിൻ റാം, ലേഖ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി സി.എച്ച്. ഗിരീഷ് കുമാർ സ്വാഗതവും സബ് ജില്ല ട്രഷറർ സി. നിജിൽ നന്ദിയും പറഞ്ഞു. ചിത്രം കെ.പി.എസ്.ടി.എ സബ് ജില്ല യാത്രയയപ്പും സംസ്ഥാന നേതാക്കൾക്കുള്ള അനുമോദനവും യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു Saji 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.