തിരുവമ്പാടി എസ്റ്റേറ്റിലെ കാട്ടിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി

തിരുവമ്പാടി: റബർ എസ്റ്റേറ്റിനോട് ചേർന്ന കാടുമൂടിയ സ്ഥലത്ത് മൃതദേഹ അവശിഷ്ടം കണ്ടെത്തി. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. സമീപം തലയോട്ടിയുമുണ്ട്. അവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സമീപത്തെ മരത്തിൽ തുണി തൂങ്ങിക്കിടക്കുന്നുണ്ട്. ശനിയാഴ്ച സന്ധ്യക്ക് ആറിനാണ് അവശിഷ്ടങ്ങൾ കണ്ടതെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർ നടപടികൾ അടുത്ത ദിവസം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.