എൽ.ഡി.എഫ് പഞ്ചായത്ത് ഓഫിസ് മാർച്ച്

തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മെല്ലെപ്പോക്ക് നയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലജീവൻ, നിലാവ് തുടങ്ങിയ പദ്ധതികൾ ഗ്രാമപഞ്ചായത്ത് അട്ടിമറിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. എം.ടി. രാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗം എൻ.കെ. അഖിലേഷ് ഉദ്ഘാടനം ചെയ്തു. എ. മോഹനൻ, പി.പി. രാജൻ, വള്ളിൽ ശ്രീജിത്ത്, പി.കെ. ശ്രീധരൻ, വടയക്കണ്ടി നാരായണൻ, എം.സി. അഷ്റഫ് മാസ്റ്റർ, എം. ചന്ദ്രശേഖരൻ, ഗോപീ നാരായണൻ, ആർ.കെ. ചന്ദ്രൻ, ഹംസ വാഴേരി, ടി.വി. സഫീറ, ശാന്ത വള്ളിൽ തുടങ്ങിയവർ നേതൃത്വം നല്കി. പടം.. എൽ.ഡി.എഫ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് മാർച്ച് എൻ.കെ. അഖിലേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.