കോഴിക്കോട്: നഗരത്തിൽ 48കാരനെ കിണറ്റിൽ തള്ളിയിട്ട് കൊന്നുവെന്ന കേസിൽ പ്രതി കുറ്റക്കാരൻ. കല്ലായി കണ്ണഞ്ചേരി കണ്ണൻകുട്ടിയുടെ മകൻ മാടായി വീട്ടിൽ ബാബുരാജൻ (48) മരിച്ച കേസിൽ പ്രതി പൊക്കുന്ന് കുറ്റിയിൽത്താഴം കിഴക്കേതൊടി മുരളിയെയാണ് (44) ഒന്നാം ജില്ല സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷാനിയമം 302 (കൊല) വകുപ്പ് പ്രകാരം കുറ്റം ചെയ്തതായി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച വാദം കേട്ട ശേഷം പ്രഖ്യാപിക്കും. അഡി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജു സിറിയക് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 2019 മേയ് 22ന് പകൽ 11.45ഓടെയാണ് സംഭവം. പ്രതി മുൻവൈരാഗ്യം വെച്ച് ബാബുരാജിനെ കോഴിക്കോട് പി.വി.എസ് ആശുപത്രിക്ക് പിന്നിലുള്ള ഡോ. ബാലഗോപാലിന്‍റെ നിർമാണം നടക്കുന്ന കെട്ടിടത്തിനടുത്തുള്ള റിങ് കിണറിന് സമീപത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തിയെന്നാണ് കേസ്. തള്ളിയിട്ടതിലുണ്ടായ മാരക പരിക്ക് മരണകാരണമായി. പ്രോസിക്യൂഷനായി 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.