കോഴിക്കോട്: ജനകീയ സമിതികൾ രൂപവത്കരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് നടത്തിയ ഗ്രാമസഭ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏതു പദ്ധതിക്കും ഏറ്റവും താഴെ തട്ടിൽനിന്നു തുടങ്ങി ജനകീയ സമിതികൾ രൂപവത്കരിച്ച് പ്രവർത്തിച്ചാൽ പരിപൂർണമായും വിജയിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികൾ നാടിന്‍റെ വളർച്ചക്ക് മുതൽക്കൂട്ടാകും- മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ മോഹനൻ മണലിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനനന്ദൻ സ്വാഗതവും എ. രാജേഷ് നന്ദിയും പറഞ്ഞു. minister g r anil നവകേരളത്തിന് ജനകീയാസൂത്രണം പരിപാടിയുടെ ഭാഗമായി നടത്തിയ ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.