സ്കൂൾ വാഹന പരിശോധന നടത്തി

കോഴിക്കോട്​: സ്കൂൾ പ്രവേശനത്തിന്​ മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന നടത്തി. ഉത്തര മേഖല ഡി.ജി.പിയുടെ നിർദേശപ്രകാരം ആർ.ടി.ഒയുടെ നേതൃത്വത്തിലാണ്​ എൻഫോഴ്സ്മെന്റ്​ വിങ്ങും ആർ.ടി.ഒ ഓഫിസ് ഉദ്യോഗസ്ഥരും വിവിധ സ്കൂളുകളിൽ എത്തി വാഹന പരിശോധന നടത്തിയത്​. ചില വാഹനങ്ങളിൽ ന്യൂനത കണ്ടെത്തിയതിനാൽ ഫിറ്റ്​നസ്​ എടുക്കാൻ നിർദേശം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരും. ടി. പ്രഭിൻ, റിനുരാജ്​, വി.എസ്​. സജിത്ത്​, ഷൈജൻ, സിബി, ശുക്കൂർ, രഘുനാഥ്​, സുനിൽകുമാർ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.