ഉള്ള്യേരി: വാഹനങ്ങളിൽ ഇടിച്ചശേഷം സംസ്ഥാന പാതയിലൂടെ അമിതവേഗത്തിൽ ഓടിച്ച വാഹനം നാട്ടുകാർ വഴിയിൽ തടഞ്ഞതിനെ തുടർന്ന് സംഘർഷം. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കോക്കല്ലൂർ അങ്ങാടിയിലും ഉള്ള്യേരി പത്തൊമ്പതാം മൈലിലും ബൈക്കുകളിൽ ഇടിച്ച് നിർത്താതെപോയ മഹീന്ദ്ര താർ ആണ് ആനവാതിൽ അങ്ങാടിയിൽ നാട്ടുകാർ തടഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്ന് മറ്റൊരു വാഹനം കുറുകെയിട്ടാണ് വാഹനം തടഞ്ഞത്. ഈ വാഹനം പിന്തുടർന്നെത്തിയവരും സ്ഥലത്തെത്തിയതോടെ ഡ്രൈവർക്കുനേരെ കൈയേറ്റം ഉണ്ടായി. ഇതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. മറ്റു യാത്രക്കാരും റോഡിലിറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അത്തോളി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മഹീന്ദ്ര താർ ഡ്രൈവർ മുക്കം ചെറുവാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്കായി കൊണ്ടുപോയി. അമിതവേഗതയിൽ വാഹനമോടിച്ചതിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.