സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

ഉരുവച്ചാൽ: . നീർവേലി ഏളക്കുഴിയിലെ പുത്തൻവീട്ടിൽ പടുവിലാൻ ബാലന്റെ മകൻ കെ. സനൽകുമാറാണ് (45) മരിച്ചത്. ബുധനാഴ്ച പുലർച്ച മൂന്നോടെ തലശ്ശേരി റോഡിൽ ആറാംമൈലിലാണ് അപകടം. റെഡിമെയ്ഡ് ബിസിനസുകാരനായ സനൽകുമാർ തല​േശ്ശരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പാർസൽ സാധനം എടുത്തുവരവെയാണ് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്. ഉടനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ. പത്മിനിയാണ് മാതാവ്. സഹോദരങ്ങൾ: സജിത, സതീശൻ, സജിന. sanal kumar -subiar uruvachal മുഹമ്മദ് സമീർ ഹാജി ചൊക്ലി: ചൊക്ലി കവിയൂർ മിന്നത്തുപീടിക നിട്ട്യന്റവിട അൽ ബുസ്താനിൽ മുഹമ്മദ് സമീർ ഹാജി (49) നിര്യാതനായി. മർകസ് ഒ ഖാലിദ് ഇംഗ്ലീഷ് ഹൈസ്കൂൾ ​സെക്രട്ടറി, വയലിൽപള്ളി മഹല്ല് കമ്മിറ്റി അംഗം, കവിയൂർ നൂറുൽ ഹുദാ ഇസ്‍ലാമിക് അക്കാദമി സെക്രട്ടറി, കേരള മുസ്‍ലിം ജമാഅത്ത് കവിയൂർ യൂനിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ ചെറിയ മൊട്ടമ്മൽ സി.എം. മഹമൂദ് ഹാജിയുടെയും അഴിയൂർ വാഴയിൽ സഫിയയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: അബ്ദുല്ല സുഫിയാൻ, അഫ്റ, ഫാത്വിമ, മുഹമ്മദ്, മുഹ്സിൻ, ഇഷാം മുഹമ്മദ് സമീർ. സഹോദരങ്ങൾ: മുഹമ്മദ് സഫീർ, മുഹമ്മദ് ഷുഹൈ ബ്, മുഹമ്മദ് ഷഹീദ്, മുഹമ്മദ് മൻസൂർ (നാലു പേരും മസ്കത്ത്), മാജിദ ഫർസാന, പരേതനായ മുഹമ്മദ് നിസാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.