ഇസ്​ഹാഖ്​ മിഷാബ്​ ഇനി നാടിന്‍റെ കണ്ണീരോർമ

കോഴിക്കോട്​: തെക്കേപ്പുറത്തിന്‍റെ ഫുട്​ബാൾ താരം ഇസ്​ഹാഖ്​ മിഷാബിന്‍റെ അപകടമരണം നാടിന്​ താങ്ങാവുന്നതിലേറെയായി. താരമെന്നനിലയിലും യുവാക്കൾക്കിടയിലെ വലിയ സൗഹൃദവലയമുള്ളയാൾ എന്നനിലയിലും ജനകീയനായിരുന്നു. ശാദുലി പള്ളിയിൽ അവസാനപ്രാർഥനക്കായി ഒത്തുകൂടിയ പുരുഷാരം ഇസ്​ഹാം മിഷാബിന്​ നാട്​ നൽകിയ അന്തിമോപചാരമായി. സ്കൂൾ കാലം മുതൽ ഫുട്​ബാളിലൂടെ ശ്രദ്ധേയനായ ഇസ്ഹാഖ്​ മിഷാബ് എന്ന 'ഥാപ്പ' 1997-98 വർഷം സുബ്രദോ മുഖർജി കപ്പ് പരപ്പിൽ എം.എം സ്കൂളിന് നേടിക്കൊടുത്ത താരമായിരുന്നു. ആ വർഷം തന്നെ കേരള ടീമിനെ പ്രതിനിധാനംചെയ്ത് ബിഹാറിൽ നടന്ന ഇൻറർസ്റ്റേറ്റ് സ്കൂൾ ടൂർണമെന്‍റിലും കളിച്ചിരുന്നു. ഗുരുവായൂരപ്പൻ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയർ ടീമിന് വേണ്ടിയും ജഴ്​സി അണിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മീഞ്ചന്തയിലുണ്ടായ വാഹനാപകടത്തിലാണ്​ നാടിനെ ദുഃഖത്തിലാഴ്ത്തിയ മരണം. ഗ്യാസ്​ പൈപ്​ലൈനിന്​ വേണ്ടി കുഴിയെടുത്തതിന്​ സമീപമാണ്​ അപകടം. ഹോട്ടലുകൾക്ക്​ എണ്ണപ്പലഹാരങ്ങൾ എത്തിക്കുന്ന ജോലിയായിരുന്നു. രാവിലെ പന്നിയങ്കര ഹിദായ മസ്​ജിദിന്​ സമീപത്തെ കടയിൽ പലഹാരം നൽകിയ ശേഷമാണ്​ മീഞ്ചന്ത ഭാഗത്തേക്ക്​ പോയത്​. എതിരെവന്ന മത്സ്യവണ്ടിയിടിക്കുകയായിരുന്നു. accident scooter അപകടത്തിൽ തകർന്ന സ്കൂട്ടർ ishaq mishab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.