വാഴയൂരിന്റെ ചരിത്രപാഠങ്ങൾ പ്രകാശനം

കാരാട്: വാഴയൂരിന്റെ ഏകതാബോധം, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ചെറുത്തുനിൽപിന്റെ ചരിത്രപാഠങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകാശനവും സാംസ്‌കാരിക പ്രഭാഷണവും അനിൽ ചെലേമ്പ്ര നിർവഹിച്ചു. എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരകഗ്രന്ഥാലയമാണ് പുസ്തകത്തിന്റെ പ്രസാധകർ. വായനശാല പ്രസിഡന്റ് പി. ശിവദാസനാണ് രചന നിർവഹിച്ചത്. ഗ്രന്ഥശാല സംഘം മലപ്പുറം ജില്ല പ്രസിഡന്റ്‌ എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സഹധർമിണി സരസു ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. അജ്മൽ കക്കോവ് പുസ്തകം പരിചയപ്പെടുത്തി. ടി. മോഹൻദാസ്, എസ്. ഉണ്ണികൃഷൻ, ഇ. രാജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.