കോഴിക്കോട്: സി.എച്ച് മേൽപാലം അറ്റകുറ്റപ്പണിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന 69 വ്യാപാരികൾക്കും പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി കോർപറേഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡന്‍റ് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബേബി കിഴക്കേഭാഗം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, ജില്ല ട്രഷറർ എ.വി.എം. കബീർ, ഏകോപനസമിതി നോർത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻമോസ്, നോർത്ത് മണ്ഡലം ട്രഷറർ പി.വി. സിദ്ദീഖ്, യൂത്ത് വിങ് പ്രസിഡൻറ് മനാഫ് കാപ്പാട് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി മമ്മദ് കോയ സ്വാഗതവും പ്രസിഡൻറ് ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. Photos: vyapari ch over bridge unit1 vyapari ch over bridge unit2 സി.എച്ച് മേൽപാലം അറ്റകുറ്റപ്പണിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.