അരങ്ങ് നാടകക്കളരിക്ക് തുടക്കം

പന്തീരാങ്കാവ്: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കൊടൽ നടക്കാവ് ഡിവിഷൻ കൊടൽ ഗവ. യു.പി സ്കൂളിൽ സംഘടിപ്പിക്കുന്ന 'അരങ്ങ്' നാടകക്കളരിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു. സിനിമാതാരം വിജയൻ കാരന്തൂർ, ബിന്ദു ഗംഗാധരൻ, ഷാജി പനങ്ങാവിൽ, മാവോളി ജയരാജൻ, എൻ. മുരളീധരൻ, ക്യാമ്പ് ഡയറക്ടർ സുധാകരൻ വിദുര എന്നിവർ സംസാരിച്ചു. ക്യാമ്പ് 27ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.