കോഴിക്കോട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ജില്ലതല കുടിശ്ശിക നിവാരണ യജ്‌ഞം പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തുടനീളം യജ്‌ഞം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള റേഷൻ കടയുടമകളിൽനിന്നുമായി 6.44 ലക്ഷംരൂപ കുടിശ്ശിക ലഭിക്കാനുണ്ട്. . കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ചീഫ് അക്കൗണ്ട്സ് ഓഫിസർ വി. സുഭാഷ്, റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ് കുമാർ, സപ്ലൈ ഓഫിസർ കെ. രാജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.