എം.പി. വീരേന്ദ്രകുമാർ ചരമദിനാചരണം

ബാലുശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികദിനമായ മേയ് 28ന് യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, ഫോട്ടോ അനാച്ഛാദനം, പുഷ്പാർച്ചന തുടങ്ങിയ പരിപാടികളോടെ ചരമദിനാചരണം നടത്താൻ എൽ.ജെ.ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോട് നടക്കുന്ന സ്മൃതിസംഗമത്തിൽ ബാലുശ്ശേരിയിൽനിന്നു 250 പേരെ പങ്കെടുപ്പിക്കും. നിയോജക മണ്ഡലം പ്രസിഡൻറ് എൻ. നാരായണൻ കിടാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, സുജ ബാലുശ്ശേരി, എ.കെ. രവീന്ദ്രൻ, സി. അശോകൻ, ഇ. സുരേന്ദ്രൻ, എ.പി. അമ്മത്, കൃഷ്ണൻകുട്ടി കുറുപ്പ്, കപ്പുങ്കര സുധാകരൻ, പാടത്തിൽ ബാലകൃഷ്ണൻ, അനീസ് നിർമല്ലൂർ, വി. നബീസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.