ഇ.സി. ഭരതൻ ഫുട്ബാൾ: സോക്കർ അക്കാദമി സെമിയിൽ

കോഴിക്കോട്​: മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ മത്സരത്തിൽ സോക്കർ അക്കാദമി കടലുണ്ടി സെമിഫൈനലിൽ. മലപ്പുറം വി.എഫ്.എ വാണിയമ്പലത്തെ 2-1ന് പരാജയപ്പെടുത്തിയാണ്​ അവസാന നാലിലെത്തിയത്​. സോക്കർ കടലുണ്ടിക്കുവേണ്ടി റോഷിത്ത്, സിദാൻ എന്നിവർ ഓരോ ഗോൾ വീതം നേടി. വി.എഫ്.എ വാണിയമ്പലത്തിനുവേണ്ടി സുജിത്ത് ഒരു ഗോൾ നേടി. ചൊവ്വാഴ്ച ആദ്യ സെമിയിൽ എച്ച്.എം.സി.എ കോഴിക്കോടും സോക്കർ അക്കാദമിയും ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.