പാലേരി: വിടപറയാം ലഹരിയോട്, കൈകോർക്കാം നാടിനായി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പന്തിരിക്കര മേഖല കമ്മിറ്റി പന്തിരിക്കരയിൽ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. എസ്. സജിത്ത് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എ.പി. ബിപിൻ, ട്രഷറർ ഷിനോജ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഉണ്ണി വേങ്ങേരി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അമർഷാഹി, പ്രസിഡന്റ് എം.എം. ജിജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.എം. കുമാരൻ, എ.കെ. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. Photo: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ പന്തിരിക്കരയിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.